സംസ്ഥാനത്തെ മികച്ച ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസർ പുരസ്കാരം ഏറ്റുവാങ്ങി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ഐ എ എസ്. ദേശീയ സമ്മതിദായക ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചെന്നും വി.ആർ. കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചു.
ആധാര്‍- വോട്ടര്‍ ഐ.ഡി. ബന്ധിപ്പിക്കുന്നതിലും വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലും സംസ്ഥാനത്ത് ആലപ്പുഴ ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ഈ പുരസ്കാരം ലഭിച്ചത്.
ആലപ്പുഴയില്‍ ചുമതലയേറ്റ ഓഗസ്റ്റ് മാസം മുതല്‍ ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കൽ എന്നിവ വേഗത്തില്‍ പുരോഗമിക്കുന്നതിനായി കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നെന്നും കൃഷ്ണ തേജ വ്യക്തമാക്കി.
ആലപ്പുഴ ജില്ലയ്ക്ക് ലഭിച്ച ഈ വലിയ അംഗീകാരം ഓരോരുത്തര്‍ക്കും സവിനയം സമര്‍പ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ആർ. കൃഷ്ണ തേജ- ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
സംസ്ഥാനത്തെ Best D.E.O Award (മികച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ പുരസ്കാരം) ഇന്ന് ദേശീയ സമ്മതിദായക ദിനത്തില്‍ ബഹു. ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചു. ആധാര്‍- വോട്ടര്‍ ഐ.ഡി. ബന്ധിപ്പിക്കുന്നതിലും വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലും സംസ്ഥാനത്ത് ആലപ്പുഴ ജില്ല മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ഈ പുരസ്കാരം ലഭിച്ചത്. ആലപ്പുഴയില്‍ ചുമതലയേറ്റ ഓഗസ്റ്റ് മാസം മുതല്‍ ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കൽ എന്നിവ വേഗത്തില്‍ പുരോഗമിക്കുന്നതിനായി കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു.