തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് സിഎജി റിപ്പോര്‍ട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ധനവകുപ്പിന് വന്‍വീഴ്ചയുണ്ടായെന്നും അഞ്ച് വര്‍ഷമായി 7100 കോടി രൂപ പിരിച്ചില്ലെന്നും നിയമസഭയില്‍ വച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019- മുതല്‍21 വരെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് നിയമസഭയില്‍വച്ചത്.
റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും കുടിശിക ഇനത്തില്‍ 7100 കോടി രൂപ ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമാത്രമായി 6422 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റവന്യൂ കുടിശ്ശിക സംബന്ധിച്ചുളള കണക്കുകള്‍ ഓഡിറ്റ് ആവശ്യപ്പെടുമ്പോള്‍ മാത്രം നല്‍കുകയാണ് പതിവ്. കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും കുടിശ്ശിക പിരിച്ചെടുക്കുന്നത് സംബന്ധിച്ച് വ്യക്തമായ പ്ലാന്‍ തയ്യാറാക്കുന്നില്ലെന്നും വകുപ്പുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വകുപ്പുകളുടെ കാര്യത്തിലാണ് കുടിശ്ശിക പിരിക്കുന്നതില്‍ ഏറ്റവും കുടുതല്‍ വീഴ്ചയണ്ടായത്. എക്സൈസ് കമ്മീഷണറെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. നിയമങ്ങള്‍ ദുരുപയോഗം ചെയത് ലൈസന്‍സ് നല്‍കിയതായും 26ലക്ഷം രൂപയുടെ വരുമാനനഷ്ടം ഉണ്ടയാതായും റിപ്പോര്‍ട്ടില്‍ പറയുന്നു.