പരീക്ഷാ കേന്ദ്രത്തിൽ മുഴുവൻ പെൺകുട്ടികളെ കണ്ട 12ആം ക്ലാസുകാരൻ ബോധംകെട്ടുവീണെന്ന് റിപ്പോർട്ട്. ബീഹാറിലെ ശരീഫ് അല്ലാമ ഇക്ബാൽ കോളജ് വിദ്യാർത്ഥിയാണ് ഭയന്ന് ബോധം കെട്ടുവീണത്. എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നളന്ദയിലെ ബ്രില്ല്യൻ്റ് സ്കൂളിൽ പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥി മുറിയിൽ മുഴുവൻ പെൺകുട്ടികളെ കണ്ട് തലകറങ്ങി വീഴുകയായിരുന്നു. വിദ്യാർത്ഥിയെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. പരീക്ഷാ കേന്ദ്രത്തിൽ 500 ഓളം പെൺകുട്ടികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.