ദിസ്പൂര്‍: അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അബോധാവസ്ഥയിലായ പെൺകുട്ടിയെ തേയില തോട്ടത്തിൽ ഉപേക്ഷിച്ചു. കണ്ടെത്തിയത് കൈകാലുകള്‍ കെട്ടിയ നിലയില്‍. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേസിൽ നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച നാട്ടുകാരാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ദിബ്രുഗഡ് നഗരത്തിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ലഹോവലിലെ അഥാബാരി തേയില എസ്റ്റേറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. ലഹോവലിലെ ബെബെജിയ ഗ്രാമവാസിയാണ് പെൺകുട്ടി. മൂന്നാം തീയതി വൈകുന്നേരം ഒറ്റയ്ക്ക് കടയിൽ സാധനം വാങ്ങാൻ പോയപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.