ന്യൂഡല്‍ഹി: പ്രൊജക്ട് ചീറ്റയുടെ രണ്ടാം ഘട്ടത്തിന് പദ്ധതി ആലോചിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ 14 മുതല്‍ 16 ചീറ്റകളെ കൂടി ഇന്ത്യയിലേക്കെത്തിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വ്യാഴാഴ്ച്ചയാണ് ഇത് സംബന്ധിച്ച വിവരം സിന്ധ്യ അറിയിച്ചത്. വന്യ ജീവികളെ സംരക്ഷിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൊജക്ട് ചീറ്റയ്ക്ക് കീഴിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ നേരത്തെ വിമാനമാർഗം ഇന്ത്യയിലെത്തിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ പാൽപൂർ ദേശീയ ഉദ്യാനത്തിൽ ഇവയെ തുറന്ന് വിട്ടിരുന്നു. 2020ലാണ് ആഫ്രിക്കൻ ചീറ്റകൾ, വ്യത്യസ്തമായ ജീവജാലങ്ങൾ എന്നിവയെ മറ്റ് രാജ്യങ്ങളിൽ നിന്നും വാങ്ങി അവയെ സംരക്ഷിക്കുന്നതിന് വേണ്ടി സുരക്ഷിതമായ ഇടം ഒരുക്കാമെന്ന് സുപ്രീം കോടതി നിർദേശിച്ചത്.