കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യറരെ വീണ്ടും വിസ്തരിക്കും. ഈ മാസം 16നാണ് വിസ്താരം. കേസിലെ 34-ാമത്തെ സാക്ഷിയാണ് മഞ്ജു വാര്യർ. നേരത്തേയും മഞ്ജു വാര്യരെ കേസിൽ വിസ്തരിച്ചിരുന്നു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ ചൊവ്വാഴ്ച നടക്കാനിരുന്ന സാക്ഷിവിസ്താരം മാറ്റി. ഹൈക്കോടതിയില്‍നിന്ന് അന്തിമ അനുമതിയാകാത്തതിനാലാണ് തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിയത്.
വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് വിസ്തരിക്കുന്നത്. ഈ മാസം ഏഴ് മുതല്‍ 10 വരെ തിരുവനന്തപുരം ജില്ലാ കോടതിയിൽ വിസ്താരം നടത്താനായി കോടതി അംഗീകരിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാനുളള ആരോഗ്യ പ്രശ്നത്തെ ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.