സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 16,000 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവരില്‍ 2577 പേര് തൊഴില്‍ നിയമം ലംഘിച്ചവരാണെന്നും മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16 മുതല്‍ 22 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ 16,105 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇഖാമ നിയമ ലംഘനത്തിന് 9,551 പേരെയും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,977 പേരെയും അറസ്റ്റ് ചെയ്തു. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്തതിനും ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലിന് വിരുദ്ധമായ ജോലിയില്‍ ഏര്‍പ്പെട്ടതിനും 2,577 പേരെയും അറസ്റ്റ് ചെയ്തു.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 393 പേരാണ് അറസ്റ്റിലായത്. നിയമ ലംഘകര്‍ക്ക് യാത്രാ സൗകര്യം, തൊഴില്‍, താമസം എന്നിവ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.