മട്ടന്നൂർ :തീർത്ഥാടകരുടെ നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം 2023ൽ ഹജ്ജ് തീർത്ഥാടന വിമാനം കണ്ണൂരിൽ നിന്ന് പുറപ്പെടും.കോഴിക്കോടും, കൊച്ചിയുമാണ് കണ്ണൂർ കൂടാതെയുള്ള ഹജ്ജ് പുറപ്പെടൽ കേന്ദ്രം.കഴിഞ്ഞ മാസം പുറത്തിറക്കിയ കരട് പ്രഖ്യാപനത്തിൽ കണ്ണൂർ ഉൾപ്പെട്ടിരുന്നു.കണ്ണൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നതിനുള്ള പഠനം ഡിസംബറിൽ വ്യോമസേന മന്ത്രാലയം നടത്തിയിരുന്നു.
പഠനത്തിൽ കണ്ണൂരിന് ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള സൗകര്യം ഉണ്ട് എന്നാണ് റിപ്പോർട്ട്.വലിയ വിമാനം ഇറങ്ങാനുള്ള സൗകര്യവും കണ്ണൂർ വിമാനത്താവളത്തിനുണ്ട്. കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്താടകരിൽ ഭൂരിഭാഗവും മലബാറിൽ നിന്നുമാണ്.