മുംബൈ: വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രഥമ എഡിഷനില്‍ ലേലപ്പട്ടികയിലുള്ളത് 409 താരങ്ങള്‍. ഇതില്‍ 246 പേര് ഇന്ത്യന്‍ താരങ്ങളും 163 പേര് വിദേശ താരങ്ങളുമാണ്. ഈ മാസം 13ന് മുംബൈയിലാണ് താരലേലം നടക്കുക. ആകെ 1525 താരങ്ങളാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നാണ് 409 പേരുടെ അവസാന വട്ട പട്ടിക തയ്യാറാക്കിയത്.
പട്ടികയിലെ 199 താരങ്ങള്‍ ഇതുവരെ ദേശീയ ജഴ്സിയില്‍ കളിക്കാത്തവരാണ്. എട്ട് പേര് അസോസിയേറ്റ് രാജ്യങ്ങളിലെ അംഗങ്ങള്‍. 90 താരങ്ങളെയാണ് ആകെ ലേലം കൊള്ളുക. ഇവരില്‍ 30 താരങ്ങള്‍ വിദേശികളായിരിക്കും. 50 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാനവില. ഈ പട്ടികയില്‍ 24 താരങ്ങളുണ്ട്. ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദന, ഷഫാലി വര്‍മ എന്നീ ഇന്ത്യന്‍ താരങ്ങളും സോഫി ഡിവൈന്‍, എലിസ് പെറി, അലിസ ഹീലി, മെഗ് ലാനിങ്ങ്, ദേന്ദ്ര ഡോട്ടിന് തുടങ്ങിയ വിദേശ താരങ്ങളുമാണ് ഈ പട്ടികയിലുള്ളത്. മാര്‍ച്ച് നാലിന് പ്രീമിയര്‍ ലീഗ് ആരംഭിക്കും. 26നാണ് ഫൈനല്‍. മുംബൈയിലെ രണ്ട് വേദികളിലായി ആകെ 22 മത്സരങ്ങള്‍ ടൂര്‍ണമെന്റിലുണ്ടാവും.