കെ.പി.പി.എച്ച്.എ. കണ്ണൂർ ജില്ലാ സമ്മേളനം 11ന്
കണ്ണൂർ:
കേരളത്തിലെ എയിഡഡ് പ്രൈമറി മേഖലയിലെ പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എച്ച്.എ) 57-ാം ജില്ലാ സമ്മേളനം ഫെബ്രുവരി 11ന് (ശനിയാഴ്ച) ധർമ്മശാല കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ ( പി.എം.
സുകുമാരൻ മാസ്റ്റർ നഗർ) നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.കെ.സുരേന്ദ്രൻ , ജനറൽ കൺവീനർ ടി.വി.വിനീത , കെ.പി.പി.എച്ച്.എ. ജില്ലാ സെക്രട്ടറി വി.പി.രാജീവൻ , പ്രസിഡന്റ് കെ.വിജയൻ ,
പബ്ലിസിറ്റി കൺവീനർ അബ്ദുൽ റാഷിദ് എന്നിവർ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11ന് എം.വിജിൻ
എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ മുഖ്യാതിഥിയാകും.
പ്രതിനിധി സമ്മേളനം രാവിലെ 9.30ന് …