ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപെട്ടത്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9മണിയോടെയാണ് സംഭവം. ഉളിക്കൽ ഭാഗത്തു നിന്നും മാട്ടറ ഭാഗത്തേക്ക് പോകുവായിരുന്ന സ്വകാര്യ ബസും, ഉളിക്കൽ ഭാഗത്തേക്ക് വിദ്യർഥികളുമായി പോകുകയായിരുന്ന ടാറ്റാ ഐറിസ് ഓട്ടോയുമാണ് കടമനക്കണ്ടി വളവിൽ അപകടത്തിൽ പെട്ടത്. ഇടിയുടെ ആഗാധത്തിൽ ഓട്ടോ ഭാഗീകമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാർത്ഥികളെയും ഓട്ടോ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാട്ടറ സ്വദേശി പുൽപ്ര തോമസ് വർഗീസ് എന്ന അപ്പച്ചനാണ് മരണപ്പെട്ടത്.6വിദ്യാർഥികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇതിൽ 4പേരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരണമടഞ്ഞ തോമസ് വർഗീസിന്റെ ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മാട്ടറ സെൻറ് മേരിസ് പള്ളിസീമിതേരിയിൽ നടക്കും.