പോക്സോ കേസിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. സി പി ഐ എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചു വരുകയായിരുന്നു. പെൺകുട്ടി അധ്യാപകരോടാണ് പീഡന വിവരം പറഞ്ഞത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ച അവധി ദിനമായതിനാൽ സൈക്കിളിൽ കുറ്റൂർ പാടത്തിലൂടെയുള്ള റോഡിൽ യാത്ര ചെയ്ത പതിമൂന്നുകാരനെയാണ് പീഡിപ്പിച്ചത്. വയലിലെ പാലത്തിൽ വിശ്രമിക്കുകയായിരുന്നു കുട്ടി. ഇതുവഴിയെത്തിയ ഉണ്ണികൃഷ്ണൻ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്കൂളിൽ കൌൺസിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം പറഞ്ഞത്.
സംഭവമറിഞ്ഞ വീട്ടുകാരും സ്കൂൾ അധികൃതരും വിയ്യൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണൻറെ അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നേരത്തെ കോലഴി പഞ്ചായത്ത് പ്രസിഡൻറായിരുന്നു ഉണ്ണികൃഷ്ണൻ. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.