ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വർക്കലയിലാണ് സംഭവം. ഇലകമൺ കിഴക്കേപ്പുറം പൊലീസ് മുക്ക് സജിതാ ഭവനിൽ സന്തോഷാണ് (42) മരിച്ചത്. അയിരൂർ പൂവങ്കൽ റോഡിൽ പെട്രോൾ പമ്പിനു സമീപം ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
പെട്രോൾ അടിച്ചു മടങ്ങുമ്പോൾ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ സോമൻ. അമ്മ സുപ്രഭ .ഭാര്യ സൗമ്യ.