ന്യൂഡല്‍ഹി: ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമിയില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇതുസംബന്ധിച്ച് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ക്ഷേത്രങ്ങളുടേയും വഖ്ഫ് ബോർഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ഹർജിക്കാരൻ ഇത് തടയുന്നതിന് നടപടി വേണമെന്നും ഇക്കാര്യത്തിൽ കൃത്യമായ നടപടികൾക്ക് അതത് സംസ്ഥാനങ്ങളിലെ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.