അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് പോലീസിന് നേരെ ആക്രമണവുമായി വാരിസ് പഞ്ചാബ് ദേ സംഘം. വാളുകളും തോക്കുകളും മറ്റ് ആയുധങ്ങളുമായി നൂറുക്കണക്കിന് പേരാണ് പോലീസുകാരെ ആക്രമിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം. രാഷ്ട്രീയലക്ഷ്യത്തോടെയാണ് അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നതിനെല്ലാം അധികൃതര്ക്കായിരിക്കും ഉത്തരവാദിത്വമെന്ന് സംഘത്തിന്റെ തലവനായ അമൃത്പാല്‍ സിംഗ് മുന്നറിയിപ്പ് നല്കി.
അജ്നാല പോലീസ് സ്റ്റേഷന് സമീപമെത്തിയ അനുയായികള്‍ ബാരിക്കേഡുകളും തകര്‍ത്താണ് പോലീസിനെ ആക്രമിക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സന്നാഹമാണ് മേഖലയിലുള്ളത്.