അങ്കാറ: അരലക്ഷത്തോളം പേരുടെ ജീവന് കവര്‍ന്ന ഭൂചലനത്തിന്റെ കനത്ത ആഘാതം വിട്ടുമാറും മുമ്പാണ് തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്നുപേര്‍ മരിച്ചു. 680 പേര്‍ക്ക് പരിക്കേറ്റു.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്ക് ഹതായ് പ്രവിശ്യയിലുണ്ടായ ഭൂചലനംതിരിച്ചടിയായി. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പേരാണ് രാത്രിയില്‍ വീട് വിട്ട് തുറസായ സ്ഥലങ്ങളില്‍ അഭയം തേടിയത്. രണ്ടാഴ്ച മുന്‍പുണ്ടായ ഭൂകന്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവിലെ ടെന്റുകളില്‍ ഉറങ്ങുകയായിരുന്നവര്‍ വീണ്ടും ദുരന്തമുഖത്തായി.