കൊച്ചി: വൈപ്പിന്‍ – ഫോര്‍ട്ട് കൊച്ചി ജങ്കാറില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ യാത്രക്കാരന് മരിച്ചു. വൈപ്പിനില്‍ നിന്നും ഫോര്‍ട്ട് കൊച്ചിക്കുള്ള ആദ്യ ട്രിപ് അഴിമുഖത്തിന്റെ പകുതിയെത്തിയപ്പോള്‍ ഇയാള്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.