ആർത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. ആർത്തവം ഒരു സാധാരണ ഫിസിയോളജിക്കൽ പ്രതിഭാസമാണ്. ചെറിയൊരു വിഭാഗം സ്ത്രീകളും പെൺകുട്ടികളും മാത്രമേ കടുത്ത ഡിസ്മനോറിയ അല്ലെങ്കിൽ സമാനമായ പരാതികൾ അനുഭവിക്കുന്നുള്ളൂ. ഭൂരിഭാഗം കേസുകളും മരുന്ന് ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്നതുമാണെന്ന് മാത്രാലയം വ്യക്തമാക്കി.
ആർത്തവ അവധി തൊഴിലിടങ്ങളില്‍ നിർബന്ധമാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാര്‍ കഴിഞ്ഞ ദിവസം പാർലമെന്റിലും വ്യക്തമാക്കിയിരുന്നു. ആർത്തവം സ്വാഭാവിക ശാരീരികാവസ്ഥയാണ്. സ്ത്രീകളില്‍ ചെറിയൊരു ശതമാനത്തിന് മാത്രമേ അർത്തവ സമയത്ത് കഠിനമായ ശാരീരിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുള്ളു. ഇത് മരുന്നിലൂടെ മറികടക്കാനാകുന്നതാണെന്നും മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്കിടയിലെ അർത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സർക്കാര്‍ വ്യക്തമാക്കി.
എംപിമാരായ ബെന്നിബെഹന്നാൻ, ടി എൻ പ്രതാപൻ, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവരുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മറുപടി നല്‍കിയത്.