തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബംഗളൂരുവിലേക്ക് മാറ്റും. എഐസിസി സജ്ജമാക്കിയ ചാര്‍ട്ടേഡ് വിമാനത്തിലാകും മാറ്റുക. ഉമ്മന്‍ ചാണ്ടിയുടെ ന്യൂമോണിയ മാറിയെന്നും ക്ഷീണിതനാണെന്നും മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സന്ദര്‍ശിച്ചു.ഉമ്മന്‍ചാണ്ടിയുടെ രോഗാവസ്ഥയെ കുറിച്ച് ചിലര്‍ വ്യാജരേഖയുണ്ടാക്കിയെന്ന് മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ബംഗളൂരുവിലെ എച്ച് സിജി ആശുപതിയുടെ പേരിലാണ് വ്യാജ രേഖ ഉണ്ടാക്കിയത്. കുടുംബത്തോട് എന്തിനാണ് ക്രൂരതയെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.