പാലക്കാട്: പാലക്കാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ്ങ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറുശ്ശി സ്വദേശി പികെ രാജപ്പന് ആണ് മരിച്ചത്. 65 വയസ്സായിരുന്നു. മരുതുംകാട് തേനമല എസ്റ്റേറില്‍ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കൂടിളകി വന്ന തേനീച്ചക്കൂട്ടം ടാപ്പിങ്ങ് നടത്തിയിരുന്ന തൊഴിലാളികളെ ആക്രമിച്ചു.
തലയിലും ശരീരത്തിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റ് തൊഴിലാളികള്‍ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.