ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ശാന്തന്‍പാറയില്‍ പുലര്‍ച്ചെ ഒരുമണിയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാൻ വീടുകള്‍ തകര്‍ത്തു. ചുണ്ടലില്‍ മാരിമുത്തു, അറുമുഖന് എന്നിവരുടെ വീടുകളാണ് കാട്ടാന തകര്‍ത്തത്. അതേസമയം അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിനെക്കുറിച്ച് ആലോചിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയ അടക്കമുള്ളവര്‍ പങ്കെടുക്കും. മൂന്നു കുങ്കിയാനകള്‍ ഉള്‍പ്പെടെ 23 അംഗ സംഘമാണ് ദൗത്യത്തിനായി വയനാട്ടില്‍ നിന്നുമെത്തുക