ഇരിങ്ങാലക്കുട മെയിൻ റോഡിൽ അറയ്ക്കൽ കണ്ടംകുളത്തി ലോനപ്പൻ മകൻ കെ.എൽ.ജോൺ (91) അന്തരിച്ചു. കെപിഎൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ഡയറക്ടറും മുൻ ചെയർമാനും എംഡിയുമായിരുന്നു.
സംസ്കാരം നാളെ (04-02-2023) രാവിലെ 9ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: അച്ചാമ്മ ജോൺ. മക്കൾ: ജൂണോ, മെറ്റി, ടോണി, സോണി, ഡെന്നി, ജോഫി, ഓസ്റ്റിൻ, ടെറീല.
മരുമക്കൾ: ഗീത കൊടിയന്തറ ആലപ്പുഴ, ജോർജ് അന്ത്രപേർ അർത്തുങ്കൽ, മീന മണവാളൻ തൃശൂർ, ജാനറ്റ് പാനികുളം വൈന്തല, ജിസ വെണ്ണാട്ടുപറമ്പിൽ പരിയാരം, റോസ് നടക്കാവുകാരൻ തൃശൂർ, ലിറ്റി വാത്തിക്കുളം കറുകുറ്റി, റ്റിജോ എടാട്ടുകാരൻ മാള.