തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ആറ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അനധികൃതമായി തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിയമസാധുത ഇല്ലാതെ തല്‍സ്ഥാനത്ത് തുടരുകയാണ്. ഇവരെ അടിയന്തരമായി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്പെട്ടു. നിയമനത്തിന് സാധുത നല്കിയ 2021ലെ ഓര്‍ഡിനന്‍സ് 2022 നവംബര്‍ 14 ന് റദ്ദായതാണെന്നും അദ്ദേഹം അറിയിച്ചു.
മുന്‍ എം.പി പി.കെ. ബിജു ഉള്‍പ്പെടെയുള്ളവരാണ് അനധികൃതമായി സിന്‍ഡിക്കേറ്റില്‍ തുടരുന്നത്. ഇവര്‍ കൈപ്പറ്റിയ 50 ലക്ഷത്തോളം രൂപ തിരിച്ചുപിടിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് പ്രകാരമായിരുന്നു നിയമനം. പിന്നീട് നിയമം പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. പി കെ ബിജു ഉള്‍പ്പെടെ ഉള്ളവര്‍ ഒന്നേകാല്‍ വര്‍ഷമായി നിയമ സാധുത ഇല്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണ്. കേരളത്തിലെ ഒരു സര്‍വകലാശാലയിലും ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് ഇതെന്നും ഇവരുടെ തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിണറായി ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെ പരിഹസിച്ചെന്നും വി.ഡി സതീശന് ചൂണ്ടിക്കാട്ടി.