ദുബായില്‍ ഒരു വാഹനം വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശവും മാറ്റണം. ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ 3000 ദിര്‍ഹമാണ് പിഴ അടയ്ക്കേണ്ടിവരിക. രാജ്യം വിടുകയാണെങ്കില്‍ നിങ്ങളുടെ വാഹനം ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ നല്‍കുകയാണെങ്കിലും ഇങ്ങനെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യേണ്ടിവരും.
വാഹന ഉടമസ്ഥാവകാശം കൈമാറുന്നത് എങ്ങനെ?
വാങ്ങുന്നയാള്‍ യുഎഇയിലെ താമസക്കാരനായിരിക്കണം
കുടിശ്ശികയെല്ലാം അടച്ചിരിക്കണം
ഇന്‍ഷുറന്‍സ് പോളിസി അവസാനിപ്പിക്കുകയോ വാങ്ങുന്നയാള്‍ക്ക് കൈമാറുകയോ ചെയ്യണം. പോളിസി കാലഹരണപ്പെട്ടാല്‍ വാങ്ങുന്നയാള്‍ ഒരു ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങണം.വാഹനത്തിന്റെ പുതിയ ഉടമ കരുതേണ്ടത്
യുഎഇ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഒറിജിനലും പകര്‍പ്പും
ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍
റസിഡന്‍സ് വിസയുള്ള പാസ്പോര്‍ട്ടിന്റെ ഒറിജിനലും പകര്‍പ്പും
എമിറേറ്റ്സ് ഐഡിയുടെ ഒറിജിനല്‍
നിലവിലെ ഉടമ കൊണ്ടുവരേണ്ടത്
വാഹന രജിസ്ട്രേഷന് കാര്‍ഡ്
എമിറേറ്റ്സ് ഐഡി (ഒറിജിനല്‍)
റസിഡന്‍സ് വിസയുള്ള പാസ്പോര്‍ട്ട്
വാഹനത്തിന് ലോണ്‍ ഉണ്ടെങ്കില്‍ അതിന്റെ രേഖകല്‍
ഈ രേഖകളെല്ലാം സാധുതയുള്ളതായിരിക്കണം. അപ്ഡേറ്റ് ചെയ്യാത്തതോ കാലഹരണപ്പെടാത്തതോ ആയവ നിരസിക്കും.
ദുബായ് ട്രാഫിക് പൊലീസ് എച്ച്ക്യുവിലോ ആര്‍ടിഎ ലൈസന്‍സിംഗ് സെന്ററിലോ ആണ് വാഹന ഉടമസ്ഥാവകാശം കൈമാറാന്‍ സമീപിക്കേണ്ടത്.