ന്യൂഡല്‍ഹി: ഓഹരികള്‍ ഈട് നല്കി അദാനി വീണ്ടും വായ്പ എടുത്തു. മൂന്ന് കമ്പനികളുടെ ഓഹരികള്‍ ഈട് നല്‍കിയാണ് വായ്പ എടുത്തത്. അദാനി പോര്‍ട്ട്, അദാനി ട്രാന്സ്മിഷന്, അദാനി ഗ്രീന്‍ എനര്‍ജി എന്നി കമ്പനികളുടെ ഓഹരികളാണ് ഈട് നല്‍കിയത്. അദാനി എന്റര്‍പ്രൈസസിന്റെ വായ്പകള്‍ തിരിച്ചടക്കാനാണ് വീണ്ടും വായ്പയെടുത്തിരിക്കുന്നത്
.അദാനി പോര്‍ട്സ് 7500000 ഓഹരികളാണ് ഈട് നല്‍കിയത്. ആകെ ഓഹരിയുടെ .35 ശതമാനം വരും ഇത്. അദാനി ട്രാന്‍സ്മിഷന്റെ 13 ലക്ഷം ഓഹരികളും അദാനി ഗ്രീന്‍ എനര്‍ജിയുടെ 60 ലക്ഷം ഓഹരികളും ഈട് നല്കി.