അദാനി ഗ്രൂപ്പിന് പണം നൽകിയ മുൻനിര ബാങ്കുകളോട് വിശദീകരണം തേടി ആർബിഐ. റോയിറ്റസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഇന്നും അദാനി ഓഹരികൾക്ക് വിപണിയിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഓഹരികൾ ഇന്നും നഷ്ടത്തിൽ തുടരുകയാണ്. അദാനി ഗ്രൂപ്പ് അധിക ഓഹരി സമാഹരണം പിൻവലിച്ചിട്ടുണ്ട്.