കണ്ണൂര്‍ : കണ്ണൂര്‍ അമ്പായത്തോട് പറങ്കിമലയില്‍ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. തടത്തില്‍ കുഞ്ഞിക്കണ്ണന്റെ 12 ദിവസം പ്രായമായ പശുക്കിടാവിനെയാണ് വന്യജീവി കടിച്ചു കൊന്നത്. കുഞ്ഞിക്കണ്ണനും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം. കിടാവിന്റെ കാലിന്റെ ഭാഗത്താണ് കടിയേറ്റത്. ഈ ഭാഗം ഭക്ഷിച്ച നിലയിലുമാണ്. കൊട്ടിയൂര്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി.