പാലക്കാട്: മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡില്‍ ടയര്‍ കടക്ക് തീപിടിച്ചു. മാര്‍ക്കറ്റ് റോഡിലെ ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് തീപ്പിടിത്തമുണ്ടായത്. ടയര്‍ ഗോഡൗണില്‍ തീ പിടിച്ചതോടെ പ്രദേശത്താകെ പുകയും ദുര്‍ഗന്ധവും പരന്നു. രാത്രി വൈകി തീയണച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിയന്ത്രണവിധേയമാക്കാന്‍ വെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടിയെന്ന് ഫയര്‍ ഫോഴ്സ്. നഗരത്തിലെ 58 ഹൈഡ്രന്റുകളില്‍ ഒന്നുപോലും പ്രവര്‍ത്തനക്ഷമമല്ലെന്ന ഗുരുതര ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. പുതിയതായി സ്ഥാപിച്ചവ പോലും പ്രവര്‍ത്തനരഹിതമാണ്. ഒടുവില്‍ തീ അണയ്ക്കാനായി നഗരത്തിലെ സര്‍വീസ് സ്റ്റേഷനില്‍ നിന്നാണ് ഒടുവില്‍ വെള്ളമെടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.