ഇസ്ലാമാബാദ്: സ്വതന്ത്ര ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം പാകിസ്താൻ പിൻവലിച്ചുപാക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിലക്ക് നീക്കിയതിന് പിന്നാലെ ഇന്നലെ മുതല്‍ പാകിസ്ഥാനില്‍ വിക്കിപീഡിയ തിരിച്ചെത്തി. നേരത്തെ പാകിസ്ഥാനില്‍ ഫേസ്ബുക്കും യൂട്യൂബും ഇതിപോലെ മതനിന്ദാ നിരോധനം നേരിട്ടിരുന്നു.
മതനിന്ദ ആരോപിച്ചാണ് പാക് ടെലികമ്യൂണിക്കേഷൻ അതോറിറ്റി ദിവസങ്ങൾക്കു മുമ്പ് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തിയത്. വിക്കിപീഡിയ അടക്കം വിഷയങ്ങൾ പരിഗണിക്കാൻ പ്രധാനമന്ത്രി മന്ത്രിസഭ സമിതി രൂപവത്കരിച്ചതായും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി മറിയം ഔറംഗസീബ് പറഞ്ഞു.