കണ്ണൂര്‍: കണ്ണൂരില്‍ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മരിച്ച റിയയുടെ സഹപാഠി. മഷി ഡെസ്കിലും ചുമരിലും ആയതിനാല്‍ അധ്യാപിക ശകാരിച്ചുവെന്നും പിഴയായി 25000 രൂപ ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടി പറയുന്നു. റിയയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന് പറഞ്ഞുവെന്നും ഇതില്‍ മനം നൊന്ത് കരഞ്ഞുകൊണ്ടാണ് റിയ വീട്ടിലേക്ക് പോയതെന്നും സഹപാഠി വെളിപ്പെടുത്തി.
സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചില്ല. കേസില്‍ റിയയുടെ ആത്മഹത്യാ കുറിപ്പില്‍ പേരുള്ള അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.