തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടിയും അവതാരകയുമായ സുബി സുരേഷിന് കലാകേരളത്തിന്റെ യാത്രാമൊഴി. കലാ- രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ ആയിരക്കണിക്കിന് പേരെ സാക്ഷിയാക്കിയാണ് സുബി സുരേഷിന് വിട നില്‍കിയത്. ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. വാരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.