ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ വന്‍ ബോംബ് സ്ഫോടനം. ഉച്ചയോടെ നടന്ന സ്ഫോടനത്തില്‍ ഒരു മരണവും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെഹ്രികെ താലിബാന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പ്രമുഖ് പാകിസ്ഥാന് മാധ്യമമായ ഡോണ്‍ തന്നെയാണ് സ്ഫോടന വിവരം പുറത്തുവിട്ടത്.
ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലെ പോലീസ് ആസ്ഥാനത്തിനും ക്വറ്റ കന്റോണ്മെന്റിന്റെ പ്രവേശന കവാടത്തിനും സമീപമുള്ള പ്രദേശത്താണ് സ്ഫോടനം നടന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ ഒരു മരണം ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.