മലപ്പുറം: നോണ്‍ വെജ് വിളമ്പി കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം. ശനിയാഴ്ച്ച മലപ്പുറത്ത് ആരംഭിച്ച കലോത്സവത്തിന്റെ സമാപന ദിവസമാണിന്ന്.നോണ്‍ വെജ് വിളമ്പണോയെന്നതായിരുന്നു സംസ്ഥാന സ്ക്കൂള് കലോത്സവത്തില്‍ ചര്‍ച്ചയായതെങ്കില്‍ അധ്യാപക കലോത്സവത്തില്‍ നേരെ മറിച്ചായിരുന്നു.
കോഴിബിരിയാണിയും ബീഫും ചിക്കനുമെല്ലാം മേശയിലൊരുക്കി.ചിക്കന്‍ ബിരിയാണി, ബീഫ് കറി, ചപ്പാത്തി, ഇഡ്ലി, സാമ്പാര്‍, പഴം പുഴുങ്ങിയത്, ഉപ്പുമാവ്, മിനി സദ്യ, പായസം, മീന്‍ വറുത്തത്, ചപ്പാത്തിയും പത്തിരിയും ബീഫും വരെ വിളമ്പി കലോത്സവത്തിന്.