മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മലയാളത്തിലെ വമ്പൻ വിജയ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം.മലയാളത്തിൽ വൻ വിജയം നേടിയ സിനിമ തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയും ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിത മറ്റൊരു വാർത്ത കൂടി പുറത്ത് വരികയാണ്. സിനിമ ഹോളിവുഡിൽ എത്തിക്കാൻ ചർച്ചകൾ നടക്കുന്നതായുള്ള വാർത്തകളാണ് എത്തുന്നത്. ട്രേഡ് അനലസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്. ഹോളിവുഡിൽ കൂടാതെ, സിൻഹള, ഫിലിപ്പീനോ, ഇന്തോനേഷ്യൻ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. തമിഴിൽ കമൽ ഹാസനും ഹിന്ദിയിൽ അജയ് ദേവഗണുമാണ് പ്രാധാന കഥാപാത്രത്തെ ആവതരിപ്പിച്ചത്. ഹിന്ദിയിൽ ദൃശം രണ്ടാം ഭാഗത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിലും ചലനം സൃഷ്ടിക്കാൻ കഴിഞ്ഞു.