തിരുവനന്തപുരം ; പ്രതിപക്ഷ പ്രതിഷേധത്തിനിടെ നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു. ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റിലെ നികുതി വർധനയൊന്നും പിൻവലിക്കില്ലെന്ന് സർക്കാർ നിലപാട് അറിയിച്ചതോടെയാണ് സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. ഈ മാസം 27ന് സഭ വീണ്ടും ചേരും.
പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമെന്ന് സ്പീക്കർ പറഞ്ഞു. പ്രതിഷേധം ഉയർന്നാൽ ചോദ്യോത്തര വേള സസ്പെൻഡ് ചെയ്യുന്നതാണ് പതിവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു .
മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. ശക്തമായ പ്രതിഷേധം തുടരും. സമരം ചെയ്യുന്നവരെ ധനമന്ത്രി അവഹേളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.