കാസര്‍കോട്: കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്തെ നീതു കൊലക്കേസ് പ്രതി തിരുവനന്തപുരത്ത് പിടിയില്‍. വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.42 ദിവസം മുമ്പ് ബദിയഡുക്ക ഏൽക്കാന സ്വദേശി ഷാജിയുടെ റബർ തോട്ടത്തിൽ ടാപ്പിങ് ജോലിക്ക് എത്തിയതായിരുന്നു നീതുവും ആന്റോയും. മൂന്നേക്കർ ഭൂമിയിലെ ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. മൂന്നുദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് പരിസരവാസികൾ ആന്റോയോട് കാര്യം അന്വേഷിച്ചിരുന്നു. എന്നാൽ നാട്ടിൽ പോയി എന്നാണ് ഇയാൾ നാട്ടുകാരെ അറിയിച്ചത്.
.നീതുവിന്റെ തലക്ക് അടിയേല്‍ക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ശ്വാസം മുട്ടിയാണ് മരണം. പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന വയനാട് സ്വദേശി ആന്റോയിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ തിരുവനന്തപുരത്ത് നിന്നാണ് ആന്റോ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്.