മരടിൽ നിന്ന് പുഴുവരിച്ച മീൻ പിടികൂടിയ കേസിൽ രണ്ടു കണ്ടെയ്നറുകളുടെയും ഉടമയെ കണ്ടെത്തി.വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് വാഹനങ്ങൾ. കണ്ടെയ്നറുകൾ വാടകയ്ക്ക് നൽകിയതാണെന്നും പഴകിയ മീൻ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും ലക്ഷ്മി പ്രസാദ് നഗരസഭയെ അറിയിച്ചു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് മരട് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 164 പെട്ടി ചീഞ്ഞ മീൻ കണ്ടെത്തിയത്. മരടിൽ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറുകളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ പരാതിപ്പെട്ടത്. ഇതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ മരട് നഗരസഭ വിഭാഗം ജീവനക്കാർ കണ്ടെയ്നർ തുറന്നതോടെ ഞെട്ടി. രണ്ട് കണ്ടെയ്നറുകളിൽ നിന്ന് പുറത്തേക്ക് പുഴുവരിക്കുകയാണ്. ചീഞ്ഞ മീനിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി പ്രദേശത്താകെ ദുർഗന്ധവുമുണ്ടായി. ഒരു കണ്ടെയ്നറിൽ 100 പെട്ടി മീനും മറ്റൊന്നിൽ 64 പെട്ടി മീനുമാണുള്ളത്. ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ മീനിന്റെ സാന്പിൾ പരിശോധനയ്ക്കെടുത്തു