തിരുവനന്തപുരം: ഏറ്റവും മികച്ച ചികിത്സയാണ് കുടുംബവും പാര്‍ട്ടിയും നല്‍കിയതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മകന് ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴിതാ മകൻ ചാണ്ടി ഉമ്മനും വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ദുഃഖകരമാണെന്നാണ് ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.
തുടര്‍ച്ചികിത്സ നിഷേധിക്കുന്നുവെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ചികിത്സയില്‍ യാതൊരു വീഴ്ചയുമില്ല. ഇത്തരമൊരു പ്രചാരണമുണ്ടാകാനുള്ള സാഹചര്യമെന്താണെന്ന് അറിയില്ലെന്നും ഇതൊക്കെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.
വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്കുശേഷം ഉമ്മന്‍ചാണ്ടിക്ക് തുടര്‍ച്ചികിത്സ നല്‍കുന്നില്ലെന്ന പ്രചാരണത്തെ എതിര്‍ത്ത് ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു. ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബെംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലാണ് ചികിത്സ. തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മന്റെ കുറിപ്പിലുണ്ട്.
വിഡിയോയിൽ ഉമ്മൻ ചാണ്ടിയും പ്രതികരിക്കുന്നുണ്ട്. ‘ചികിത്സയെ കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് എന്റെ കുടുംബവും പാർട്ടിയും എനിക്ക് നൽകുന്നത്. ഏറ്റവും മികച്ച ചികിത്സയാണ് ലഭിക്കുന്നത്. അതിൽ പൂർണ തൃപ്തനാണ്. അത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചാരണം വരുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു’- ഉമ്മൻ ചാണ്ടി പറഞ്ഞു.