നിയമസഭാ സമ്മേളനത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള വേദിയല്ല നിയമസഭാ. എന്തിനും അതിരുവേണമെന്നും അതിര് ലംഘിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇങ്ങനെയാണോ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടത് എന്ന് ചോദിച്ച അദ്ദേഹം എന്തിനും ഒരു അതിര് വേണമെന്നും അത് ലംഘിക്കാന്‍ പാടില്ലെന്നും പറഞ്ഞു.
കൃത്യമായ തെളിവുകളോടെയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുഖ്യമന്ത്രിക്ക് മറുപടിയായി പറഞ്ഞു. കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ നിരോധിത പുകയില പിടിച്ചെടുത്ത സംഭവത്തിലാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു
എന്തും വിളിച്ച് പറയുന്ന ഒരാളെയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഏൽപ്പിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്നും വി.ഡി സതീശൻ ചോദിച്ചു. താൻ തന്നെയാണ് മാത്യുവിനെ ചുമതലപ്പെടുതിയത്. തികഞ്ഞ ഉത്തരവാദത്തോടെയാണ് മാത്യു സംസാരിച്ചതെന്നും സതീശൻ പറഞ്ഞു. മണിച്ചൻ രാഷ്ട്രീയ നേതാക്കളെ പർച്ചേസ് ചെയ്തുവെന്ന് കുഴല്നാടന് ആരോപിച്ചിരുന്നു. ഒരു വിഭാഗം സിപിഐഎം നേതാക്കൾ പാർട്ടി പടി കയറുന്നത് ലഹരി മാഫിയയുടെ പണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.