കോഴിക്കോട് ഫറോക്ക് കോടംമ്പുഴയില് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് സ്വദേശിയായ മല്ലികയാണ് മരിച്ചത്. 40 വയസായിരുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ലിജേഷ് പൊലിസില്‍ കീഴടങ്ങി. സംശയത്തിന്റെ പേരില്‍ ഭാര്യയെ സ്ഥിരമായി ലിജേഷ് മര്‍ദിക്കാറുണ്ടായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. രണ്ട് കുട്ടികളുണ്ട്.
കൊലപാതകം നടത്തിയതിനു ശേഷം ലിജേഷ് തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മല്ലികയുടെ കഴുത്തിലും തലയിലുമായിരുന്നു പരുക്ക്. ദമ്പതികൾ തമ്മിൽ വഴക്ക് കൂടാറുണ്ടെന്നും ലിജേഷ് സ്ഥിരം മദ്യപാനിയുമാണെന്ന് നാട്ടുകാർ പറഞ്ഞു. മദ്യപിച്ചെത്തിയതിനു ശേഷമായിരുന്നു കൊലപാതകം. പതിവിൽ കൂടുതൽ ബഹളമായിരുന്നു വ്യാഴാഴ്ച രാത്രി മല്ലികയുടെ വീട്ടിൽ നിന്ന് കേട്ടത്. അതിനു പിന്നാലെയാണ് കൊലപാതക വിവരം അറിഞ്ഞതെന്നും അയൽവാസികൾ പറഞ്ഞു.