തന്റെ പുതിയ ചിത്രം ക്രിസ്റ്റഫറിനെ ഏറ്റെടുത്ത മലയാളികള്‍ക്ക് നന്ദി അറിയിയിച്ച് മമ്മൂട്ടി. സിനിമയ്ക്ക് നല്കുന്ന അംഗീകാരങ്ങളിലും സമകാലിക പ്രസക്തിയുള്ള കഥയും നായകന്റെ പോരാട്ടങ്ങളും മനസിലാക്കിയതിലും ഏറെ സന്തോഷമുണ്ട് എന്ന് മമ്മൂട്ടി കുറിച്ചു. പോലീസ് വേഷത്തിലുള്ള ക്രിസ്റ്റഫറിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ കുറിപ്പ്.
‘ക്രിസ്റ്റഫറിനുള്ള എല്ലാ അംഗീകാരങ്ങള്‍ക്കും നന്ദി. സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തമായ പോരാട്ടങ്ങളും നിങ്ങള്‍ മനസിലാക്കിയതില്‍ വളരെ സന്തോഷം’. ഏറെ നാളുകള്‍ക്ക് ശേഷം പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടി പ്രേക്ഷകരെ തിയേറ്ററില്‍ നിരാശരാക്കിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന പ്രതികരണം. ചിത്രം ആദ്യ ദിനം നേടിയത് 1.67 കോടിയാണ്.
18.7 കോടി ബജറ്റിലൊരുങ്ങിയ ക്രിസ്റ്റഫറിന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ചും ഛായാഗ്രഹണത്തെ കുറിച്ചും എടുത്ത പറയുന്നതിനോടൊപ്പം, തിരക്കഥയില്‍ പോരായ്മകളുള്ളതായും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഓപ്പറേഷന് ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ ഉദയകൃഷ്ണയാണ്.