ഡല്‍ഹി: കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട് നടന് പ്രകാശ് രാജ് നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി ‘ദ കശ്മീര്‍ ഫയല്‍സ്’ സംവിധായകന് വിവേക് അഗ്നിഹോത്രി. ട്വിറ്ററിലൂടെയാണ് വിവേക് പ്രതികരിച്ചത്.
നേരത്തെ തിരുവനന്തപുരത്ത് ‘ക’ ഫെസ്റ്റില്‍ പങ്കെടുത്തപ്പോഴായിരുന്നു നടന് പ്രകാശ് രാജ് പഠാന് ബഹിഷ്കരണ ആഹ്വാനത്തെയും, കശ്മീര്‍ ഫയല്‍സിനെയും വിമര്‍ശിച്ച് രംഗത്ത് എത്തിയത്. കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ട ചിത്രമാണെന്നും. അന്താരാഷ്ട്ര ജൂറി തന്നെ അതിന്റെ മുഖത്ത് തുപ്പിയെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി പ്രകാശ് രാജിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോയ്ക്കൊപ്പമാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് നടത്തിയിരിക്കുന്നത്. ജനങ്ങളുടെ സിനിമയായി കൊച്ചു ചിത്രം കശ്മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്സലുകള്‍ക്കും അവരുടെ പിടിയാളുകള്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു. അതിന്റെ കാഴ്ചക്കാരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് വിളിക്കുന്നു. മി. അന്ധകാര്‍ രാജ് ( പ്രകാശ് രാജിനെ ഉദ്ദേശിച്ച്) എനിക്ക് എങ്ങനെയാണ് ‘ഭാസ്കര്‍’ കിട്ടുക. അവളും അവനും എല്ലാം നിങ്ങള്‍ക്കാണ് എന്നെന്നും. – വിവേക് അഗ്നിഹോത്രി ട്വീറ്റില്‍ പറയുന്നു.