എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്.ആര്.ആര് സൃഷ്ടിച്ച തരംഗം ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ അലയടിച്ചിരുന്നു. ചിത്രത്തില്‍ ഉപയോഗിച്ച അതിനൂതന സാങ്കേതിക വിദ്യ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഎന്‍ഇജി എന്ന അനിമേഷന്‍-വിഷ്വല്‍ എഫക്ട്സ് സ്ഥാപനത്തിന്റെ ഭാഗമായ റിഡിഫൈന്‍ എന്ന വിഷ്വല്‍ എഫക്ട്സ് അനിമേഷന്‍ കമ്പനിയായിരുന്നു ഈ നൂതന സാങ്കേതിക വിദ്യയുടെ പിന്നില്‍.
റിഡിഫൈന്റെ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തിലുമെത്തിയിരിക്കുകയാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്കിലാണ് റിഡിഫൈന്റെ ശാഖ പ്രവര്‍ത്തനമാരംഭിച്ചത്. ഇതാദ്യമായിട്ടാണ് റിഡിഫൈനിന്റെ ശാഖ കേരളത്തിലെത്തുന്നത്. നേരത്തേ മുംബൈ, ബംഗളൂരു, പൂനൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റിഡിഫൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
റിഡിഫൈന്‍ കേരളത്തിലെത്തുന്നതോടെ മലയാള സിനിമാ രംഗത്തെ സാങ്കേതിക വിദ്യയിലും കൂടുതല്‍ പ്രയോജനം ചെയ്യും. നിലവില്‍ വര്‍ക്ക് ഫ്രം ഹോം ആയാണ് തിരുവനന്തപുരത്തെ ശാഖയുടെ പ്രവര്‍ത്തനം. ഡിഎന്‍ഇജിയുടെ ഭാഗമായ റിഡിഫൈന്‍ 2019 ലാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിഷ്വല്‍ എഫക്ട്സ് ഓസ്കര് അവാര്‍ഡുകള്‍ നേടിയിട്ടുള്ള സ്ഥാപനമാണ് ഡിഎന്‍ഇജി.