കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമായില്ല. കുടിവെള്ളം എത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നും തെരുവിലിറങ്ങി. ഇതോടെ ചിലയിടങ്ങളില്‍ ടാങ്കറുകളില്‍ താത്കാലികമായി വെള്ളം എത്തിച്ചെങ്കിലും തികഞ്ഞില്ല. എന്നാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭൂഗര്‍ഭജലം പോലും ഉപയോഗിക്കാനാവാത്ത ഇവര്‍ വാട്ടര്‍അതോറിറ്റിയുടെ ടാങ്കര്‍ വെള്ളത്തെയും പൈപ്പ് വെള്ളത്തെയുമാണ് ആശ്രയിക്കുന്നത്.
മരടിലെ പാഴൂര്‍ പമ്പ് ഹൗസില്‍ നിന്നാണ് പ്രധാനമായും വെള്ളം എത്തുന്നത്. എന്നാല്‍ ഒരുമാസമായി ഇവിടുത്തെ പമ്പുകള്‍ കേടായിട്ട്. ഇതുവരെയും ഇത് നന്നാക്കിയിട്ടില്ല. ഇതോടെ കുടിവെള്ളം മുട്ടുകയും ചെയ്തു. ഒടുവില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.