ഇസ്താംബൂള്‍: തുര്‍ക്കിയെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ ഗോള്‍കീപ്പര്‍ അഹ്മദ് എയുപ്പിന് ദാരുണാന്ത്യം. തുര്‍ക്കിഷ് ക്ലബ്ബായ യെനി മലാട്യാസ്പോറിന്റെ താരമാണ് അഹ്മദ്. ടീം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അഹ്മദിന്റെ മരണവിവരം പുറത്തുവിട്ടത്. ഭൂകമ്പത്തെ തുടര്‍ന്ന് താരത്തെ ഫെബ്രുവരി ആറ് മുതല്‍ കാണാതായിരുന്നു. കഴിഞ്ഞ ദിവസം അഹ്മദിനെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 2021 ല്‍ മലാട്യാസ്പോറിലെത്തിയ അഹ്മദ് സെക്കന്റ് ഡിവിഷനില്‍ ടീമിനായി ആറ് മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.
ഗോള്‍കീപ്പര്‍ അഹ്മദ് എയുപ്പിന് ദാരുണാന്ത്യം
February 09, 2023
0
Tags