കൊച്ചി : വിവാദമായ കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ നിർണായക സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. പ്രതി അനിൽകുമാറും കുട്ടിയെ കൈവശം വെച്ച തൃപ്പുണ്ണിത്തുറയിലെ അനൂപും തമ്മിൽ കാണുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
കുഞ്ഞിനെ അനാഥയായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാം ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനിച്ചു. വ്യാജരേഖ ചമക്കൽ അതിനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളിൽ ആണ് അന്വേഷണം ഉണ്ടാകുക. കുട്ടിയെ കടത്തിക്കൊണ്ടു പോയതാണോ എന്നതടക്കം ശിശു സംരക്ഷണ സമിതിയുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും.
കുഞ്ഞിനെ അനാഥയായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാം ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനിച്ചു. വ്യാജരേഖ ചമക്കൽ അതിനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളിൽ ആണ് അന്വേഷണം ഉണ്ടാകുക. കുട്ടിയെ കടത്തിക്കൊണ്ടു പോയതാണോ എന്നതടക്കം ശിശു സംരക്ഷണ സമിതിയുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും