തിരുവനന്തപുരം: 2022-2023 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് ഒമ്പതിന് വ്യാഴാഴ്ച ആരംഭിച്ച് മാര്‍ച്ച് 29നു അവസാനിക്കും. രാവിലെ 9.30 മുതല്‍ ഉച്ച 11.15 വരെയാണ് പരീക്ഷാ സമയം. ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ കാര്യത്തില്‍ സമയക്രമത്തില്‍ മാറ്റമുണ്ട്, 9.30 മുതല്‍ 12.15 വരെയാണ് പരീക്ഷസമയം. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ഫെബ്രുവരി 15 മുതല്‍ 25 വരെ നടക്കും.
എസ്എസ്എല്‍സി ടൈംടേബിള്‍
09/03/2023 ഒന്നാം ഭാഷ-പാര്‍ട്ട് ഒന്ന് (മലയാളം/ തമിഴ്/ കന്നഡ/ ഉറുദു / ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്കൃതം (അക്കാദമിക്)/ സംസ്കൃതം ഓറിയന്റല്‍- ഒന്നാം പേപ്പര്‍ (സംസ്കൃത സ്കൂളുകള്‍ക്ക്)/ അറബിക് (അക്കാദമിക്) /അറബിക് ഓറിയന്റല്‍- ഒന്നാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്)
13/03/2023 രണ്ടാം ഭാഷ -ഇംഗ്ലീഷ്
15/03/2023 മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളഡ്ജ്
20/03/2023 സോഷ്യല്‍ സയന്‍സ്
24/03/2023 ഊര്‍ജശാസ്ത്രം
27/03/2023 ഗണിതശാസ്ത്രം
29/03/2023 ഒന്നാം ഭാഷ-പാര്‍ട്ട് 11 (മലയാളം/ തമിഴ്/ കന്നഡ/ സ്പെഷ്യല്‍ ഇംഗ്ലീഷ്/ ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്നിക്കല്‍ സ്കൂളുകള്‍ക്ക്)/ അറബിക് ഓറിയന്റല്‍- രണ്ടാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്)/ സംസ്കൃതം ഓറിയന്റല്‍- രണ്ടാം പേപ്പര്‍ (സംസ്കൃത സ്കൂളുകള്‍ക്ക്.