തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തെ ചൊല്ലി സിപിഎം നേതാക്കളായ ഇ.പി ജയരാജനും പി. ജയരാജനും നേര്‍ക്കുനേര്‍. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ ഇരുവരും ഏറ്റുമുട്ടി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്നും ഇ.പി ജയരാജന് ആരോപിച്ചു. എന്നാല്‍ സാമ്പത്തിക ആരോപണം നടത്തിയില്ലെന്നും മറ്റൊരാള്‍ എഴുതിത്തന്നത് പാര്‍ട്ടിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും പി ജയരാജന് പറഞ്ഞു.
ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി അനുമതി നല്കി. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലായിരുന്നു ഇ.പി ജയരാജനെതിരെ പി. ജയരാജന് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇ.പി ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്നാണ് പി.ജയരാജന്റെ ആരോപണം.