കോഴിക്കോട്: വടകരക്ക് സമീപം ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു.ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം. എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ അഖിലേഷിനാണ് കുത്തേറ്റത്. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിന് ഇടയിലാണ് അഖിലേഷിന് നേരെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റ ഇദ്ദേഹത്തെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ പണംവച്ച് ചീട്ടുകളിയും ചട്ടിക്കളിയും നടക്കുന്ന വിവരം നാട്ടുകാർ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്.കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിക്കുകയും ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞതായി എടച്ചേരി പൊലീസ് അറിയിച്ചു.