ലഹരിക്ക് അടിമയായ യുവാവിനെ ഭയന്ന് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ കഴിയാതെ യുവതിയും രണ്ട് പെൺകുട്ടികളും. മലപ്പുറം വളളിക്കുന്ന് കാട്ടുങ്ങൽ പറമ്പിലാണ് സംഭവം.കഴിഞ്ഞ വർഷം യുവതിയുടെ സ്കൂട്ടർ അഗ്നിക്ക് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ജയിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് ലഹരി ഉപയോഗിച്ച് മിക്ക ദിവസങ്ങളിലും വീട്ടിൽ എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതി
കഴിഞ്ഞ വർഷം ഫെബ്രുവരി 18 ന് വീട്ടിൽ നിർത്തിയിട്ട യുവതിയുടെ ബൈക്ക് ഇസ്മായിൽ എന്ന യുവാവ് അഗ്നിക്കിരയാക്കി. തുടർന്ന് അതെ മാസം 25 ന് യുവാവിനെ പോലീസ് പിടികൂടി.എന്നാൽ ജയിൽ നിന്ന് പുറത്ത് ഇറങ്ങിയ യുവാവ് നിരന്തരം ഈ കുടുംബത്തെ ദ്രോഹിക്കുകയാണ്.
യുവതിയുടെ ഭർത്താവ് ഗൾഫിലാണ് അതുകൊണ്ട് തന്നെ ചെറിയ രണ്ട് പെൺമക്കളുമായി യുവതി തനിച്ചാണ് ഇവിടെ താമസിക്കുന്നത്.വീടിന് കല്ലെറിഞ്ഞും, അസഭ്യം പറഞ്ഞും, സമൂഹമാധ്യമങ്ങളിൽ ഫോട്ടോ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകൾ ഇട്ടും സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നതായി യുവതി പറയുന്നു.